ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതി; ഹോട്ടലിനെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു

കൊച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയില്‍ ഹോട്ടലിനെതിരെ മനപ്പൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു. മരിച്ച രാഹുലിന്റെ ബന്ധുക്കളുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് നരഹത്യക്കുറ്റം ചുമത്തിയത്. ഹോട്ടലിനെതിരെ കൂടുതല്‍ പരാതികളുമായി ആളുകളാണ് പൊലീസിനെ സമീപിക്കുന്നത്.

Also Read : ക്ഷേത്ര ദര്‍ശനം സമാധാനത്തോടെയാകണം, ആര്‍എസ്എസ് ശാഖ വേണ്ട: കെ. അനന്തഗോപൻ

ഓണ്‍ലൈനായി ഷവര്‍മ വാങ്ങി കഴിച്ച് പാലാ ചെമ്പിലാവ് സ്വദേശി രാഹുല്‍ മരിച്ച സംഭവത്തില്‍ പൊലീസ് കൂടുതല്‍ നടപടികളാണ് സ്വീകരിക്കുന്നത്. ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്ന കാക്കനാടുള്ള ലെ ഹയാത്ത് ഹോട്ടലിനെതിരെ മനഃപൂര്‍വമായ നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവാവിന്റെ രക്ത പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസിന്റെ നടപടി.

രാഹുലിന്റെ ബന്ധുക്കളും ഹോട്ടലിനെതിരെ പരാതി നല്‍കിയിരുന്നു. യുവാവിന്റെ രക്തത്തില്‍ സാല്‍മോണല്ല ബാക്ടീയയുടെ സാന്നിധ്യം നേരത്തെ തന്നെ കണ്ടെത്തിരുന്നു. എന്നാല്‍ ഏത് ഭക്ഷണത്തില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കേസില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക.

Also Read : 26 വയസിനിടെ 22 കുട്ടികളുടെ അമ്മ; യുവതിയുടെ ആഗ്രഹം 105 കുട്ടികളുടെ അമ്മയാകണമെന്നത്

ഇതിനിടെ തൊടുപുഴ സ്വദേശി നല്‍കിയ മറ്റൊരു പരാതിയിലും ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തൊടുപുഴ സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അതേസമയം, പരാതിയുയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News