കശ്മീരില്‍ ഒരു സൈനികന് കൂടി വീരമൃത്യു

ജമ്മുകശ്മീരിലെ രജൗരിയില്‍ കഴിഞ്ഞ ദിവസം മുതല്‍ ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടവരുടെ
എണ്ണം അഞ്ചായി. ഇന്നലെയാണ് മറ്റുള്ള സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

READ ALSO:സിനിമ സെറ്റിൽ വെച്ച് നടൻ ആസിഫ് അലിക്ക് പരിക്കേറ്റു

ഇന്ന് രാവിലെ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ സുരക്ഷേ സേന വധിച്ചിരുന്നു. ഭീകരരെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യവും പൊലീസും കാട്ടില്‍ തെരച്ചില്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

9 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിലെ ക്യാപ്റ്റന്‍ എം വി പ്രഞ്ജാല്‍, ക്യാപ്റ്റന്‍ ശുഭം എന്നിവരും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറും ഒരു സൈനികനും ആണ് ഇന്നലെ മരിച്ചത്.

READ ALSO:പറവൂര്‍ നഗരസഭാ സെക്രട്ടറിയെ വി ഡി സതീശന്‍ ഭീഷണിപ്പെടുത്തിയ സംഭവം ജനാധിപത്യ വിരുദ്ധം: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News