ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ. രാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു. അടുത്ത ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. രാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റിയാണ് റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിപക്ഷം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിർദേശത്തെ അനുകൂലിച്ചത് 32 പാർട്ടികളാണെന്നും 15പാർട്ടികൾ എതിർത്തുവെന്നും രാം നാഥ് കോവിന്ദ് കമ്മറ്റി റിപ്പോർട്ടിൽ പറയുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യവികസനതിനെന്നാണ് കേന്ദ്ര സർക്കാർ ന്യായീകരണം. തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് സാമ്പത്തികമായി ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ വാദം.
രണ്ട് ഘട്ടമായി ആകും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുക. എന്നാൽ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പോകുന്നില്ലെന്നും , സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് കേന്ദ്രസർക്കാർ ശ്രമമെന്നും കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
ബില്ലിനെ എതിർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷ സഖ്യം ഇന്ത്യ മുന്നണി നേരത്തെ എതിർപ്പ് അറിയിച്ചതാണ്. എന്നിട്ടും തിരക്ക് പിടിച്ചു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള നീക്കത്തിൽ ആണ് കേന്ദ്ര സർക്കാർ. എന്തായാലും ശക്തമായ എതിർപ്പും പ്രതിഷേധാവും തന്നെ ആകും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉയർന്നു വരിക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here