ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന് 21 എംപിമാരും രാജ്യസഭയിൽ നിന്ന് 10 എംപിമാരും അംഗങ്ങളാകും. ബിജെപി അംഗം പി പി ചൗധരി സമിതിയെ നയിക്കും. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് പ്രമേയം അവതരിപ്പിക്കുക. കോൺഗ്രസിൽ നിന്ന് പ്രിയങ്ക ഗാന്ധി മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത് എന്നിവർ സമിതിയിൽ അംഗങ്ങളായി. ലോക്‌സഭ എം പി കല്യാൺ ബാനർജി,രാജ്യസഭ എം പി സാകേത് ഗോഖലെ എന്നിവരും സമിതിയിൽ ഉൾപ്പെടും. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് ബില്ല് പാർലമെൻററി സംയുക്ത സമിതിക്ക് വിടാൻ കേന്ദ്രം തയ്യാറായത്
അതേസമയം അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി.
ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് ബില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന ബിജെപി എംപി മാര്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. നിതിന്‍ ഗഡ്കരിയടക്കം ഇരുപതോളം ഭരണകക്ഷി എംപിമാര്‍ ഇന്നലെ സഭയില്‍ എത്തിയില്ല.ബില്‍ അവതരിപ്പിക്കുമ്പോള്‍ ലോക്‌സഭയില്‍ ഹാജരാകാതിരുന്ന എംപിമാര്‍ക്ക് ബിജെപി നോട്ടീസയക്കും. ഇരുപതിലധികം എംപിമാരാണ് ബില്‍ അവതരിപ്പിക്കുമ്പോള്‍ മാറി നിന്നത്. ഇതോടെയാണ് ബിജെപി നേതൃത്വം നോട്ടീസയക്കാന്‍ തീരുമാനിച്ചത്. ബിജെപി മുന്നോട്ട് വച്ച പ്രധാനപ്പെട്ട ഒരു വിഷയത്തില്‍ നിന്നും വിട്ടു നിന്നതിന്റെ കാരണം എംപിമാര്‍ വിശദീകരിക്കേണ്ടി വരും.
ബില്‍ അവതരിപ്പിക്കുമ്പോള്‍ സഭയില്‍ ഉണ്ടായിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം തന്നെ ബിജെപി പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇവരുടെ അസാന്നിധ്യം ബില്‍ അവതരണത്തിന് പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിലും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടത്ര പിന്തുണയില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാന്‍ തീരുമാനമായി. ബില്‍ അവതരണത്തില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാരിനെ 269 പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ പ്രതികൂലിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here