ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ ദേശീയ നിയമ കമ്മിഷന്റെ യോഗം നാളെ ദില്ലിയില്‍ ചേരും. 2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍. നാളെ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്തിമമാക്കും.
ALSO READ:ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുളള ശ്രമം വേഗത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി നിയോഗിച്ച മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുളള സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിയമകമ്മീഷന്റെയും അഭിപ്രായം തേടാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് നിയമകമ്മീഷന്‍ ദില്ലിയില്‍ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമാക്കുന്നത്.
ALSO READ:ജഡ്ജിമാരുടെ നിയമനത്തില്‍ അതൃപ്തിയറിയിച്ച് സുപ്രീംകോടതി
കേന്ദ്രസര്‍ക്കാര്‍ നേരത്തേ തന്നെ നടപടികളാരംഭിച്ചതിനാല്‍ നിയമകമ്മീഷന്‍ കഴിഞ്ഞ ഏഴ് മാസം കൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയിരുന്നു. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധങ്ങളും അഭിപ്രായ ഭിന്നതയുമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍ ചെലവ് വന്‍തോതില്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. 2029 മുതല്‍ തന്നെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാകുമെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. ദില്ലിയില്‍ ചേരുന്ന യോഗത്തിന് ശേഷം റിപ്പോര്‍ട്ട് അന്തിമമാക്കും. തുടര്‍ന്ന് ഇവ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് കൈമാറും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here