ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തെ തുടർന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജൂണിൽ തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ ഏകീകരണം ഒഴിവാക്കാന്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രചരിപ്പിക്കാനുള്ള നീക്കം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നൽകിയതായും വിവരങ്ങള്‍ പുറത്തുവരുകയാണ്.
മൂന്നുമാസത്തിനിടെ പത്തു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി രാം നാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തി. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയത്തെ കുറിച്ചുള്ള പഠനങ്ങൾ നടന്ന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
ALSO READ: ബിജെപിയുടെ ആസ്തിയിൽ വൻ വർധന, 21 ശതമാനം ഉയര്‍ന്ന് 6046 കോടിയായി
ഈ മാസം നടക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
ALSO READ: ‘ഇന്ത്യ’ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍ ചേരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here