ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടാൻ സമിതിയുടെ തീരുമാനം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടും. സമിതി അധ്യക്ഷനായ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ പാര്‍ട്ടികള്‍, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടികള്‍, എംപിമാരെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, മറ്റ് സംസ്ഥാന പാര്‍ട്ടികള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സമിതി തേടും. കൂടാതെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമ കമ്മീഷന്റെ അഭിപ്രായങ്ങളും തേടും. ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതിയംഗങ്ങളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാല്‍വെ, എന്‍.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവര്‍ പങ്കെടുത്തു. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താനുളള നീക്കം ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം.

ALSO READ: ‘എനിക്ക് 15000 രൂപ തന്നാൽ ചേട്ടന് 25,000 രൂപ ലാഭമല്ലേ’; ഇന്ദ്രൻസിൽ ഒരു വേന്ദ്രനുണ്ടെന്ന് പ്രിയദർശൻ പ്രിയദർശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News