ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ഗുഢ പദ്ധതി: അരവിന്ദ് കെജ്രിവാൾ

ARAVIND

നരേന്ദ്ര മോദിയുടെ ഗൂഢ പദ്ധതികൾ ഒന്നൊന്നായി എണ്ണി പറഞ്ഞാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വരാനിരിക്കുന്ന ഏകാധിപത്യ ഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചത്. തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജയിലിൽ അടച്ചാണ് രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ നരേന്ദ്ര മോദി വരുതിയിലാക്കാൻ ശ്രമിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. മുംബൈയിൽ മഹാ വികാസ് അഘാഡി റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

Also Read: കോട്ടയത്ത് വ്യദ്ധ വാഹനം ഇടിച്ച് മരിച്ച സംഭവം; അഞ്ച് മാസത്തിനു ശേഷം കാർ കണ്ടെത്തിയത് ഹൈദരാബാദിൽ നിന്ന്

പോളിങ് ബൂത്തിൽ വോട്ടർമാർ നേരിടുന്ന ആശയക്കുഴപ്പത്തിന് ശിവസേനയും എൻ സി പിയും ബോധവത്കരണത്തിലൂടെ പരിഹാരം തേടണമെന്നും കെജ്‌രിവാൾ പറഞ്ഞു. മറാത്താ വികാരം ആളിക്കത്തിച്ച നരേന്ദ്രമോദിയുടെ കഴിഞ്ഞ കാല വിദ്വേഷ പ്രസംഗങ്ങൾ സ്ത്രീകൾ അടക്കമുള്ളവരെയാണ് പ്രകോപിതരാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലോകസഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വലിയ ആവേശത്തിലാണ് ഇവരെല്ലാം.

Also Read: ‘ബിജെപിക്ക് വേണ്ടി ജീവിതം കളഞ്ഞു, പക്ഷെ പാർട്ടി കൈവിട്ടു, സങ്കടമുണ്ട്’, യുപിയിൽ പ്രചാരണത്തിന് ഇറങ്ങാതെ ആർഎസ്എസ് പ്രവർത്തകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News