കളിക്കുന്നതിനിടയിൽ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ച കുട്ടികളിലൊരാൾ തിരയിൽപ്പെട്ട് മരിച്ചു, ഒരാളെ കാണാതായി

Anchuthengu Beach

അഞ്ചുതെങ്ങ്: കളിക്കുന്നതിനിടെ കടലിൽ പോയ പന്തെടുക്കാൻ ശ്രമിച്ച കുട്ടികളിലൊരാൾ തിരയിൽപ്പെട്ടു മരിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട് വീട്ടിൽ തോമസിൻ്റെയും പ്രിൻസിയുടെയും മകൻ ജിയോ തോമസ്(10) ആണ് മരിച്ചത്. ഒരു കുട്ടിയെ കാണാതായി, അഞ്ചു തെങ്ങ് കൊച്ചുമെത്തൻകടവ് പള്ളിപ്പുരയിടം വീട്ടിൽ ജാസിന്റെയും ഷൈനിയുടെയും മകൻ ആഷിൻ ജാസി(15)നെയാണ് കാണാതായത്.

Also Read: സ്‌കൂളിലെ ഓണാഘോഷത്തിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം അഞ്ചുതെങ്ങ് വലിയ പള്ളിക്കു സമീപം കടതീരത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെ കടലിൽ വീണ പന്തെടുക്കാൻ ഇറങ്ങിയപ്പോളാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. കുട്ടികൾ തിരയിൽപ്പെട്ടത് കണ്ട് മത്സ്യത്തൊഴിലാളികളും, അഗ്നിരക്ഷാസേനയും, കോസ്റ്റൽ പോലീസും നടത്തിയ തിരച്ചിലിൽ ജിയോ തോമസിനെ അഞ്ചു മണിയോടെ കണ്ടെത്തി. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് കോൺവെന്റ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ജിയോ തോമസ്.

Also Read: ആന്ധ്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; 8 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കാണാതായ ആഷ്ലിൻ ജോസിനായി രാത്രി വൈകിയും കടലിൽ തിരച്ചിൽ തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News