മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ വെടിവെച്ചുകൊന്ന കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളെ ഒക്ടോബർ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്തതായി അവകാശപ്പെട്ടതിനെ തുടർന്ന് രണ്ടാം പ്രതിയുടെ പ്രായം നിർണ്ണയിക്കാൻ അസ്ഥി അസ്ഥി പരിശോധന നടത്താൻ കോടതി പോലീസിന് നിർദ്ദേശം നൽകി.
രണ്ടാം പ്രതിയെ പരിശോധനയ്ക്ക് ശേഷം വീണ്ടും ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകി. ഇയാൾക്കെതിരെ നടപടികൾ ജുവനൈൽ കോടതിയിലോ സാധാരണ കോടതിയിലോ നടത്തണമോ എന്ന് കോടതി പിന്നീട് തീരുമാനിക്കും.
ഈ വർഷമാദ്യമാണ് മുൻ കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേരുന്നത്. മുംബൈയിലെ ബാന്ദ്രയിൽ ഖേർ നഗറിൽ മകൻ സീഷാൻ സിദ്ദിഖിൻ്റെ ഓഫീസിന് പുറത്ത് നിൽക്കുമ്പോഴാണ് മൂന്നംഗ സംഘം ചേർന്ന് വെടിവെച്ച് വീഴ്ത്തിയത്. 66 വയസ്സായിരുന്നു. ഉടനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കേറ്റ മുൻ മന്ത്രിയുടെ ജീവൻ രക്ഷിക്കാനായില്ല.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രതികളായ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, ഇതിൽ എന്തെങ്കിലും രാജ്യാന്തര ബന്ധമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
കൊല്ലപ്പെട്ടത് മുൻ മന്ത്രിയും ഉയർന്ന സ്വാധീനമുള്ള വ്യക്തിയുമാണ്. വൈ കാറ്റഗറി സുരക്ഷയെ മറി കടന്നായിരുന്നു കൊട്ടേഷൻ സംഘത്തിന്റെ ലക്ഷ്യം തെറ്റാതെയുള്ള ആക്രമണം.
വെടിവെപ്പിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് പോലീസ് അന്വേഷിക്കേണ്ടതുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഗൗതം ഗെയ്‌ക്‌വാദ് കോടതിയെ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here