വ്യാജ പാസ്പോർട്ടുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

വ്യാജ പാസ്പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച സൈദുർ മൊല്ലയാണ് പിടിയിലായത്. പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി ബംഗ്ലാദേശി രേഖകളും ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, മദ്രസ്സ രേഖകൾ തുടങ്ങിയവയും ഇയാളിൽ നിന്ന് കണ്ടെത്തി. 2016ൽ വ്യാജ വിലാസത്തിൽ പൂനെയിൽ നിന്നാണ് ഇയാൾ ഇന്ത്യൻ പാസ്പോർട്ട് എടുത്തത്.

Also Read; വിപണി ഇടപെടലിനായി കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല; ഇത് മറികടക്കാൻ ശക്തമായ നടപടി സ്വീകരിച്ചു: മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News