കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയ ഒരാൾ മരിച്ചു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക് പറ്റിയ ഒരാൾ മരിച്ചു. കേരള തമിഴ്നാട് അതിർത്തി നമ്പ്യാർകുന്ന് ഐനിപുര കാട്ടുനായ്ക്കകോളനിയിലെ ഭാസ്ക്കരൻ (55) നാണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ടെ കോളനിക്ക് സമീപത്ത് വെച്ചാണ് കാട്ടാന ആക്രമിച്ചത്.
ആക്രമണത്തിൽ ഭാസ്ക്കരന്റെ കൈക്കും കാലിനും സാരമായ പരുക്കേറ്റിരുന്നു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്. കോളനിക്കാർ ബഹളം വെച്ചതോടെ ആന പിന്തിരിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഭാസ്ക്കരനെ തമിഴ്നാട് വനം വകുപ്പെത്തി പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read; ഗുജറാത്തിൽ ഭൂചലനം; റിക്ടർ സ്കെയിൽ 3.5 തീവ്രത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News