പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. കുത്തന്നൂര്‍ പനയങ്കടം വീട്ടില്‍ ഹരിദാസനാണ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ALSO READ:പരസ്യപ്രചാരണം കൊട്ടിക്കലാശം: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ഞായറാഴ്ച വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം. വീട്ടുകാര്‍ തിരികെ വീട്ടിലെത്തുമ്പോള്‍ ഹരിദാസനെ വീടിനുപുറത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ:ഒന്നാംഘട്ട പോളിങ് കഴിഞ്ഞതിന് ശേഷം മോദിയും അമിത് ഷായുമെല്ലാം നിരാശരാണ്: ഡി രാജ

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News