മലപ്പുറം എടപ്പാളില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

മലപ്പുറം എടപ്പാളില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം മാണൂര്‍ പറക്കുന്നത്ത് ഷാജിയാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംസ്ഥാനപാതയില്‍ മാണൂരില്‍ രാത്രി 10.30 ഓടെയാണ് സംഭവം.

Also Read: ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന് ദാരുണാന്ത്യം

ചരക്കു വാഹനങ്ങള്‍ തമ്മില്‍ കൂട്ടി ഇടിയ്ക്കുകയായിരുന്നു. ആനക്കര ഭാഗത്തേക്ക് പോത്തുകളുമായി പോയ ലോറിയും എടപ്പാള്‍ ഭാഗത്തേക്ക് ശീതള പാനീയവുമായി പോയ മിനി ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: മഹാരാഷ്ട്രയില്‍ മരുന്നും ചികിത്സയും ലഭിക്കാതെ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News