തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

ELEPHANT ATACK

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ ചന്ദ്രൻ ആണ് മരിച്ചത്. കാട്ടാന ആക്രമണത്തെ തുടർന്ന് പരുക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരുന്നതിനിടെയാണ് ആണ് മരണം സംഭവിച്ചത്.

മൂന്നു കാട്ടാനകൾ ലയത്തിനു സമീപം എത്തി ആളുകളെ ഓടിക്കുകയായിരുന്നു.ഇതിനിടെയാണ് ചന്ദ്രന് പരുക്ക് പറ്റിയത്. തുടർന്ന് ഇയാളെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ALSO READ; മലപ്പുറത്ത് 17കാരൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

അതേസമയം കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച യുവാവിൻ്റെ മൃതദേഹം സംസ്കരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് ഇന്നലെ മരിച്ചത്. 40 വയസായിരുന്നു. ക്ലാച്ചേരി റോഡിന് സമീപം മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എല്‍ദോസ് ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം ആന തിരികെ കാട്ടിലേക്ക് പോയെന്നാണ് സൂചന. ശരീരഭാഗങ്ങള്‍ ചിന്നിചിതറിയ നിലയിലാണ് കണ്ടെത്തിയത്.

ENGLISH NEWS SUMMARY: One person died in a wild elephant attack in Valpara, Tamil Nadu. The deceased was Chandran of Gajamudi Estate, Valpara. The death occurred while he was admitted to the hospital and was undergoing treatment due to the katana attack.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News