ഇടുക്കിയിൽ കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി പുറകിലേക്ക് ഉരുണ്ട് കാറിൽ ഇടിച്ചുകയറി അപകടം, ഒരു മരണം

ഇടുക്കി മാങ്കുളം ബൈസൺവാലി വളവിൽ ലോറി കാറിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയിലുള്ള കെഎസ്ഇബി വ്യാപാര സമുച്ചയത്തിന് താഴ്ഭാഗത്തായായിരുന്നു അപകടം. റോഡ് സൈഡിൽ സ്ഥാപിക്കേണ്ട ക്രാഷ് ബാരിയറുകളുമായി ലക്ഷ്മി എസ്റ്റേറ്റിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം കയറി മരണപ്പെട്ടു. വളവിലെ കയറ്റം കയറാതിരുന്ന ലോറി പുറകിലേക്ക് ഉരുണ്ട് കാറിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

ALSO READ: വെടിക്കെട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്: തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ലക്ഷ്മി എസ്റ്റേറ്റിലേക്ക് പോകുന്നതിനിടെ ലോറിയ്ക്ക് വഴിതെറ്റി ഇവർ പെരിന്തൽ എത്തിയിരുന്നു ഇവിടെ നിന്നും തിരിച്ച് മാങ്കുളത്തേക്ക് വരുന്നതിനിടെയാണ് അപകടം. ആനക്കുളം സന്ദർശിച്ച് തിരികെ പോകുന്ന തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളുടെ കാറിൻ്റെ പുറകിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.

തമിഴ്നാട് സ്വദേശികളുടെ കാർ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാനയിൽ അകപ്പെട്ടിരുന്നു. ഇവർ ഇത് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയറ്റം കയറാതിരുന്ന ലോറി പുറകിൽ വന്നിടിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രികർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News