പെരുമ്പാവൂരിൽ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണന്ത്യം

Praveen

പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണന്ത്യം. ബാംഗ്ലൂർ ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. പെരുമ്പാവൂർ എം സി റോഡിലാണ് അപകടമുണ്ടായത്.

പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയും തുടർന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. നിയന്ത്രണം നഷ്ടമായ ബൈക്കിൽ നിന്നും പ്രവീൺ എതിർ ദിശയിൽ നിന്നും വരുകയായിരുന്ന ആംബുലൻസിന് അടിയിലേക്ക് വീഴുകയായിരുന്നു.

Also Read: ഭർത്താവ് നിറത്തിൻ്റെ പേരിൽ നിരന്തരമായി അപമാനിച്ചു; മലപ്പുറത്ത് നവവധു ആത്‍മഹത്യ ചെയ്ത നിലയിൽ

സംഭവസ്ഥലത്ത് വച്ച് തന്നെ പ്രവീണിന് മരണം സംഭവിച്ചു. അപകട സ്ഥലത്ത് പൊലീസ് എത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പ്രവീണിന്റെ മൃതദേഹം ഇപ്പോൾ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം മൃത‍ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

News Summary: One person died in Perumbavoor bike accident. The deceased is Praveen (38), a resident of BDS Nagar, Bangalore. The accident took place on Perumbavoor MC Road.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News