ഉത്സവത്തിന്റെ വെടിക്കെട്ട് കഴിഞ്ഞതിന് പിന്നാലെ കത്തികുത്ത്; ഒരു മരണം

ഉത്സവത്തിനിടെ ഉണ്ടായ കത്തികുത്തിൽ ഒരാൾ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുടയ്ക്ക് സമീപം മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആണ് സംഭവം.അഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെളുത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിൻ്റെ മകൻ 21 വയസുള്ള അക്ഷയ് ആണ് മരിച്ചത്. മൂർക്കനാട് ആലുംപറമ്പിൽ വച്ചായിരുന്നു സംഭവം.

ALSO READ: കരൾ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാൾ ലീഗ് യുഡിഎഫിൽ തുടരും?: കെ ടി ജലീൽ

മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് സംഭവം. വൈകിട്ട് 7 മണിയോടെ നടന്ന ആക്രമണത്തിൽ ആറു പേർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലു പേരെ പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിലേയ്ക്കും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേയ്ക്കും മാറ്റി. മരണപ്പെട്ട അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്.

ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ സഹിൽ, മൂർക്കനാട് സ്വദേശി കരിക്ക പറമ്പിൽ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടിൽ സന്തോഷ്, തൊട്ടിപ്പാൾ സ്വദേശി നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇരിങ്ങാലക്കുട ഡി വൈ എസ് പി കുഞ്ഞിമൊയ്തിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ALSO READ:സോഷ്യൽ മീഡിയ വഴി കെ കെ ശൈലജ ടീച്ചർക്ക് നേരെയുള്ള അധിക്ഷേപം; പൊലീസ് കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News