കാസര്‍ഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കാസര്‍ഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടിക്കൈ ബങ്കളം സ്വദേശി ബി ബാലന്‍ (70) ആണ് മരിച്ചത്. ബുധന്‍ വൈകിട്ടോടെ ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് മരണം. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് തിരഞ്ഞു ചെന്നപ്പോഴാന്ന് മരിച്ചുകിടക്കുന്നത് കണ്ടത്.

ALSO READ:സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം: മന്ത്രി സജി ചെറിയാന്‍

കക്കാട്ട് കീലത്ത് തറവാട് കാരണവര്‍ പി കുഞ്ഞിരാമന്‍ മണിയാണിയുടെയും പരേതയായ ബി.മുത്താണിയുടെയും മകനാണ്. ഭാര്യ: പരേതയായ പി ഗിരിജ. മക്കള്‍: ഗിരീഷ് (ഓട്ടോഡ്രൈവര്‍), രതീഷ് (ഗള്‍ഫ്). മറ്റൊരു മകനായ സുധീഷിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതാവുകയായിരുന്നു. മരുമക്കള്‍: അജിത, റീന. സഹോദരങ്ങള്‍: കീലത്ത് ദാമു, ശാരദ (റിട്ട. അങ്കണവാടി ടീച്ചര്‍), തങ്കമണി (അങ്കണവാടി ഹെല്‍പ്പര്‍, ബങ്കളം കൂട്ടപ്പുന്ന).

ALSO READ:താരപ്രചാരകര്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; കോൺഗ്രസിനും ബിജെപിക്കും കർശന നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News