കൊല്ലത്ത് കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു കത്തി; ഒരാള്‍ വെന്തുമരിച്ചു

FIRE

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു കത്തി. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്നയാള്‍ വെന്തുമരിച്ചു. കാറില്‍ ഉണ്ടായിരുന്ന ആളെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്ന് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി.

Also read: കേരള ഗവർണറുടെ സത്യപ്രതിജ്ഞ ഇന്ന്; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അധികാരമേൽക്കും

ബസിന്റെ ബ്രേക്ക് പോയി നിയന്ത്രണം വിട്ട് മറിഞ്ഞുവെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബ്രേക്കിന് തകരാർ ഇല്ലെന്ന് കണ്ടെത്തി. ബസ്സിന് മറ്റേതെങ്കിലും യന്ത്രത്തകരാർ ഉള്ളതായും കണ്ടെത്താനായില്ല. ഡ്രൈവറുടെ അനാസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. അതേസമയം അപകടത്തിൽ മരിച്ച വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും.

Also read: അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്‌പത്തട്ടിപ്പ് കോൺഗ്രസ് ഭരണസമിതി അംഗങ്ങൾക്ക് 121 കോടി രൂപ പിഴ ചുമത്തി

കഴിഞ്ഞ മാസം 29 ന് ബസ്സിൻ്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഡ്രൈവർ മൊബെൽ ഫോൺ ഉപയോഗിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. എൻഫോഴ്സ്മെൻ്റ് ആർ ടി ഒ എം പി റിയാസ് ബസ്സിൻ്റെ ഡ്രൈവർ ഡ്രൈവർ, പരിക്കേറ്റ ആയ ബസിലുണ്ടായിരുന്ന കുട്ടികൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News