കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടല്‍

കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെ ആണ് കാണാതായത്. ഉരുള്‍ പൊട്ടലില്‍ അകപ്പെട്ടതായാണ് സംശയം. സംഭവ സ്ഥലത്ത് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്.

കനത്ത മഴയേയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് കോഴിക്കോട് നിന്ന് വയനാട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read : മഴ കനക്കും: വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്ക് ഒഴികെ മറ്റുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് വയാനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാന്‍ 9656938689, 8086010833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News