വണ്‍ പ്ലസ് 12ആര്‍ ജെന്‍ഷിന്‍ ഇംപാക്ട് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു

ടെക്ക് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ വണ്‍പ്ലസ് 12ആര്‍ ജെന്‍ഷിന്‍ ഇംപാക്ട് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. കിടിലന്‍ ഡിസ്‌പ്ലേയും മെറ്റല്‍ ഫ്രെയിമും ഒക്കെയായി എത്തുന്ന ഫോണ്‍ വണ്‍പ്ലസിന്റെ മറ്റു ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാണ്. കൂടുതല്‍ ദൃഢത ഉള്ളതിനാല്‍ കയ്യില്‍ നിന്ന് താഴെ വീണാലും കാര്യമായ കേടുപാടുകള്‍ കൂടാതെ ഈടുനില്‍ക്കാന്‍ സാധ്യതയുണ്ട് എന്നതാണ് ഒരു ആകര്‍ഷണം.

ALSO READ:സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്

വണ്‍ പ്ലസ് 12ആര്‍ ജെന്‍ഷിന്‍ ഇംപാക്ട് പതിപ്പ് മാര്‍ച്ച് 19ഓടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വണ്‍ പ്ലസ് 12ആറിന് 6.78-ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണുളളത്. സ്മാര്‍ട്ട്‌ഫോണിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. 8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവയ്ക്ക് പിന്തുണയുള്ള 50എംപി സോണി ഐഎംഎക്സ് 890 പ്രൈമറി സെന്‍സറുള്ള ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം വണ്‍ പ്ലസ് 12ആറില്‍ ഒരുക്കിയിട്ടുണ്ട്. വണ്‍ പ്ലസ് 12ആറില്‍ 5500എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.

ALSO READ:സ്വർണം കവർന്ന ശേഷം മൃതദേഹം കത്തിച്ചു; അമ്മായിയെ കൊലപ്പെടുത്തി 20 -കാരൻ, കൂടുതൽ വിവരങ്ങൾ പുറത്ത്

വണ്‍ പ്ലസ് 12ആര്‍ ജെന്‍ഷിന്‍ ഇംപാക്ട് മോഡലിന് 49,999 രൂപയാണ് വില. വണ്‍പ്ലസിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലും, ആമസോണിലും ഉള്‍പ്പെടെ മാര്‍ച്ച് 19 മുതല്‍ ഫോണ്‍ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News