ഇന്നേക്ക് മൂന്നാം നാളിങ്ങെത്തും! വൺപ്ലസ് 13ന്റെ ലോഞ്ച് ഉടൻ

ONE PLUS 13

വൺ പ്ലസ് 13 വ്യാഴാഴ്ച്ച ലോഞ്ച് ചെയ്യും. ലോഞ്ചിന് മുൻപേ വാർത്തകളിൽ ഏറെ ഇടം പിടിച്ച ഒരു സ്മാർട്ട്ഫോൺ മോഡലാണിത്. സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ എന്തൊക്കെയായിരിക്കും, ഇന്ത്യയിൽ ഇതിപ്പോൾ അവതരിപ്പിക്കും എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാമുള്ള ഉത്തരം അധികം വൈകാതെ തന്നെ ലഭിക്കും.

ഇപ്പോഴിതാ ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഒരു ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഫോണിന്റെ ഡിസ്പ്ലേ, കാമറ, ബാറ്ററി, എന്നിവയിൽ വന്നിരിക്കുന്ന അപ്‌ഡേഷനുകൾ ഈ ടീസറിൽ നിന്നും കാണാൻ കഴിയും. കളർ ഒഎസ് 15 ലാകും ഫോണിന്റെ പ്രവർത്തനമെന്ന് അടുത്തിടെ ഉണ്ടായ ഒരു ലീക്കിൽ നിന്നും വ്യക്തമായിരുന്നു.

ALSO READ; വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

മൂന്ന് കളർ ഓപ്‌ഷനുകളിൽ ആകും ഫോൺ വിപണിയിലേക്ക് എത്തുക. മൈക്രോ- ക്വാഡ്- കർവ്ഡ് ഡിസ്‌പ്ലേയോട് കൂടിയായിരിക്കും ഫോണിന്റെ രൂപകൽപ്പന. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ഇലൈറ്റ് ചിപ്പാകും ഫോൺ പായ്ക്ക് ചെയ്യുക എന്നാണ് റിപ്പോർട്ട്. 24 ജിബി റാം ഒപ്പം 1 ടിബി വരെയുള്ള ഇന്റെർണൽ സ്റ്റോറേജുമായായിരിക്കും ഈ മോഡൽ എത്തുക. 6000 എംഎഎച്ച് ബാറ്ററിയാകും ഫോണിനിടെ പവർ ഹൌസ്.

ഒക്ടോബർ 31 ന് ചൈനീസ് വിപണിയിലെത്തുന്ന ഫോണിന്റെ ഇന്ത്യൻ ലോഞ്ചിനെ പറ്റിയുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം അടുത്ത ജനുവരി ആദ്യത്തോടെ മോഡൽ ഇന്ത്യയിൽ വന്നേക്കുമെന്നും ചില സൂചനകളുണ്ട്. ഫോണിന്റെ ചൈനയിലെ വിലയുമായി ഒത്ത്‌   നോക്കിയാൽ  ഇന്ത്യയിൽ എത്തുമ്പോൾ ഈ മോഡലിന് ഏകദേശം അറുപതിനായിരം രൂപയോളം വില വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News