ഇന്ത്യയില്‍ ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി വണ്‍ പ്ലസ്. 1,39,999 രൂപയാണ് വണ്‍ പ്ലസ് ഓപ്പണിന്റെ വില വരുന്നത്. ഒക്ടോബര്‍ 27 മുതല്‍ ആമസോണ്‍ വഴിയും വണ്‍ പ്ലസ് വെബ്സൈറ്റ് വഴിയും വില്‍പന തുടങ്ങും.
ALSO READ:കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍; മുഖ്യമന്ത്രി
മെയിന്‍ ഡിസ്പ്ലേക്ക് 2800 നിറ്റ്സ് വരെ ബ്രൈറ്റ്നെസ് ഉണ്ടായിരിക്കും. 120 ജിഗാ ഹെര്‍ട്സ് റീഫ്രഷ് റേറ്റോടു കൂടിയ 6.31 ഇഞ്ച് കവര്‍ സ്ക്രീനും അതേ റീഫ്രഷ് റേറ്റ് തന്നെയുള്ള 7.82 പ്രധാന ഡിസ്‍പ്ലേയുമാണ് ഫോണിനുള്ള ഡിസ്പ്ലേകളും LTPO 3 വിഭാഗത്തില്‍പെടുന്നതും ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. സ്നാപ്ഡ്രാഗണ്‍ 8 രണ്ടാം തലമുറ പ്രോസസറും 16 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഇതിനുള്ളത്.
ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായ ഓക്സിജന്‍ഒഎസ് 13.2ലാണ് പ്രവര്‍ത്തനം. ട്രിപ്പിള്‍ ക്യാമറയാണ് പിന്‍ഭാഗത്തുള്ളത്. 4805mAh പവറുള്ള ബാറ്ററിയും 67 വാട്സ് ചാര്‍ജറും ലഭ്യമാക്കും.48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയ്ക്കൊപ്പം 64 മെഗാപിക്സലിന്റെ ടെലിഫോട്ടോ സെന്‍സറും 48 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ലൈന്‍സും ഇതിലുണ്ട്. 20 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയ്ക്കൊപ്പം 32 മെഗാപിക്സല്‍ സെല്‍ഫി സെന്‍സറും ഇതിലുണ്ട് .
ALSO READ:കേരളത്തിന്റെ കായിക മേഖലയുടെ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍; മുഖ്യമന്ത്രി
നേരത്തെ സാംസങ്ങിന്റെ ഗാലക്സി ഇസഡ് ഫ്ലിപ് 5 പുറത്തിറങ്ങിയപ്പോൾ തന്നെ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകളെക്കുറിച്ചുള്ള സൂചനകൾ വൺപ്ലസ് തന്നിരുന്നു.
ഇന്ന് വൈകിട്ട് ആയിരുന്നു ഈ ഫോണിന്റെ ലോഞ്ച് ഇവന്റ്. ഫോണിന്റെ ലോഞ്ച് തിയതിയും സമയവും വൺപ്ലസ് തന്നെ നേരത്തെ ട്വിറ്റർ വഴി പുറത്ത് വിട്ടിരുന്നു. ‘വൺപ്ലസിന്റെ അടുത്ത അധ്യായം തുറക്കാനായി നിങ്ങളെ ക്ഷണിച്ചിരിക്കുന്നു’ എന്നായിരുന്നു അന്ന് ട്വീറ്റിൽ വൺപ്ലസ് പറഞ്ഞിരുന്നത്. വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലോഞ്ച് ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു. കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയും നിരവധി അപ്ഡേറ്റുകൾ വൺപ്ലസ് പുറത്ത് വിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here