വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ജനുവരി ഏഴിന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍ എത്തുക. ഒക്ടോബറിലാണ് ചൈനയില്‍ ഫോണ്‍ ലോഞ്ച് ചെയ്യും.
ബ്ലാക്ക് എക്ലിപ്സ്, ആര്‍ട്ടിക് ഡോണ്‍, മിഡ്നൈറ്റ് ഓഷ്യന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. മൈക്രോ-ഫൈബര്‍ വീഗന്‍ ലെതര്‍ ഡിസൈന്‍ ആണ് മിഡ്നൈറ്റ് ഓഷ്യന്‍ വേരിയന്റിന്റെ ഫീച്ചര്‍. പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് ആണ് ഇതിലെ പ്രധാന സവിശേഷത.
കൂടാതെ ആര്‍ട്ടിക് ഡോണ്‍ വേരിയന്റില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. പൊടി, ജല പ്രതിരോധത്തിനായി IP68, IP69 റേറ്റിങ്ങുമായാണ് വണ്‍പ്ലസ് 13 വരുന്നത്.ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകരാന്‍ 6.82ഇഞ്ച് ഡിസ്പ്ലേ, 120Hz റിഫ്രഷ് നിരക്കും QHD+ റെസല്യൂഷനുമായാണ് ഇതിലുള്ളത്.
ശൈത്യകാലത്തും ഫോണ്‍ സുഗമമായി ഉപയോഗിക്കാന്‍ കഴിയുംവിധം ഗ്ലൗസ് കോംപാറ്റിബിലിറ്റി ഫീച്ചറും ഇതിലുണ്ട്.ഡൈനാമിക് ഹൈ റിഫ്രഷ് റേറ്റ് സാങ്കേതികവിദ്യയാണ് മറ്റൊരു പ്രത്യേകത. ഓരോ സാഹചര്യത്തിനും അനുസരിച്ച് റിഫ്രഷ് റേറ്റ് വ്യത്യാസപ്പെടും. കാമറയുടെ മുന്‍വശത്ത്, 50-മെഗാപിക്‌സല്‍ LYT-808 പ്രൈമറി സെന്‍സറാണ്. ടെലിഫോട്ടോയിലും അള്‍ട്രാവൈഡ് ലെന്‍സുകളിലും മാറ്റം ഉണ്ടാകാം. ഇവ രണ്ടിലും 50-മെഗാപിക്‌സല്‍ സെന്‍സറുകളാണ് ഉള്ളത്. 32 എംപിയുടേതാണ് ഫ്രണ്ട് കാമറ.
also read: വാഴുമോ അതോ വീഴുമോ? യുഎസിലെ നിരോധനം മറികടക്കാനുള്ള അവസാനവട്ട ശ്രമങ്ങളിൽ ടിക് ടോക്
ബാറ്ററി ശേഷിയും എടുത്ത് പറയേണ്ടതാണ് . 5,400mAh ല്‍ നിന്ന് 6,000mAh ആയാണ് ബാറ്ററി ശേഷി കൂട്ടിയത്. ഈ വലിയ ബാറ്ററി ഒറ്റ ചാര്‍ജില്‍ ഏകദേശം രണ്ട് ദിവസത്തെ ഫോണ്‍ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. 100W വയര്‍ഡ് ചാര്‍ജിങ്ങിനെയും 50W വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്നു. 4K/60fps ഡോള്‍ബി വിഷന്‍ വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here