മൊബൈലുകളിൽ ഉണ്ടാകുന്ന ഗ്രീൻ ലൈൻ പ്രശ്നത്തിന് പൂർണമായൊരു പരിഹാരവുമായി വൺപ്ലസ്. സ്ക്രീനില്‍ പച്ച നിറത്തിലുള്ള വരകൾ വീഴുന്നതാണ് സ്ഥിരമുള്ള പ്രശ്നം. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് ഇപ്പോൾ വൺ പൾസ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഡിസ്‌പ്ലേകളിൽ പുതിയ പിവിഎക്‌സ് ലെയർ അവതരിപ്പിച്ചതായിട്ടാണ് കമ്പനി പറയുന്നത്. സ്ക്രീനിൽ പച്ച വരകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഇതിലൂടെ കുറയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
സ്ക്രീന്‍ സുരക്ഷ ഉറപ്പാക്കാൻ അമോലെഡ് ഡിസ്‌പ്ലെയിലുള്ള വൺപ്ലസിൻ്റെ എല്ലാ ഫോണുകള്‍ക്കും ലൈഫ്ടൈം വാറണ്ടി പദ്ധതി നല്‍കാനും വണ്‍പ്ലസ് തീരുമാനിച്ചു. അതേസമയം നിലവിൽ നിർമാണത്തിലുള്ള മോഡലുകളിൽ പുതിയ പിവിഎക്സ് ലെയറുണ്ടാകുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സ്‌മാർട്ട്‌ഫോണുകളിൽ 80-ലധികം ടെസ്റ്റുകൾ നടത്തുന്നതായും കമ്പനി പറയുന്നു. തെരഞ്ഞെടുത്ത മോഡലുകളിൽ മാത്രമായിരുന്നു ഇതിനു മുൻപ് കമ്പനി നോ കോസ്റ്റ് റിപ്പയർ വാഗ്ദാനം ചെയ്തിരുന്നത്.
also read: വാട്‌സ്ആപ്പിന്റെ ന്യൂയെർ സർപ്രൈസ് ഗിഫ്റ്റ്
ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 13 ജനുവരിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കമ്പനി അവതരിപ്പിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. ഒക്ടോബറിലായിരുന്നു മൊബൈൽ ചൈനയിൽ ലോഞ്ച് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here