പഞ്ചാബില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപിക മരിച്ചു. ബഡോബലിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്.

also read- ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന് പാമ്പ്; ബൈക്ക് യാത്രികന് തലയില്‍ കടിയേറ്റു

സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ ഇരിക്കുന്നതിനിടെയാണ് അപകടം. ഗുരുതര പരുക്കേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപികയ്ക്ക് പുറമേ മറ്റ് മൂന്ന് പേര്‍ക്കും പരുക്കേറ്റു. ഇവര്‍ അപകടനില തരണം ചെയ്തു.

also read- ‘അഭിമാന നിമിഷം, രാജ്യത്തിൻ്റെ ആഘോഷത്തിൽ പങ്കുചേരുന്നു’: ചരിത്ര നേട്ടത്തിന് അഭിനന്ദങ്ങളുമായി മമ്മൂട്ടി

അതേസമയം, മേല്‍ക്കൂര തകര്‍ന്നുവീണതിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News