രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ രജൗരിയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. രജൗരി ജില്ലയിലെ കാണ്ടി വനമേഖലയിൽനടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. മറ്റൊരു ഭീകരന് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഭീകരർ വനമേഖലയിലെ ഗുഹകളിൽ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേന ‘ഓപ്പറേഷൻ ത്രിനേത്ര’യുടെ ഭാഗമായി മേഖലയിൽ എത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്. മേഖലയിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ പരസ്പരം വെടിവെപ്പ് തുടരുകയാണ്.

ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനെത്ര’ വിലയിരുത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തും. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ അനുഗമിക്കും. ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി രജൗരിയിൽ എത്തിയിരുന്നു. ഇദ്ദഹേം ഏറ്റുമുട്ടൽ നടക്കുന്ന കാണ്ടി വനമേഖലയിൽ എത്തി സ്ഥിതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയും കശ്മീരിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News