ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ; വാലന്റൈൻസ് ഡേ ദിനത്തിൽ പ്രണവ് ചിത്രം റീ റിലീസിനെത്തുന്നു

റീ റിലീസിനൊരുങ്ങി പ്രണവ് മോ​ഹൻലാലിന്റെ ‘ഹൃദയം’. ചിത്രം വീണ്ടും തിയറ്ററിൽ എത്തുന്നത് വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ്. തലസ്ഥാനന​ഗരിയിലെ പ്രമുഖ തീയേറ്റർ ആയ ഏരീസ് പ്ലക്സ് ‘ഹൃദയം’ കാണാൻ എത്തുന്നവർക്ക് സൂപ്പർ ഓഫറുമായിട്ടാണ് എത്തിയിരിക്കുന്നത്. വാലൻ്റൈൻസ് ഡേ പ്രമാണിച്ച് ഒരു ടിക്കറ്റിന് ഒരു ടിക്കറ്റ് ഫ്രീ എന്നതാണ് ആ ഓഫർ. യുവ പ്രേക്ഷകർക്ക് പ്രണയദിനത്തിൽ ലഭിക്കുന്ന സ്നേഹ സമ്മാനമാണ് ഫ്രീ ടിക്കറ്റ് ഓഫർ.

ALSO READ: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ ഇനി ഇന്ദിരയും നർഗീസും ഇല്ല; അതും വെട്ടി കേന്ദ്രം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഹൃദയത്തിന്റെ മൂന്ന് പ്രദർശനങ്ങൾക്കാണ് ഓഫർ. 11AM, 3PM, 7PM എന്നീ സമയക്രമത്തിൽ ഓഡി 4-ൽ ആണ് ഹൃദയം പ്രദർശിപ്പിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പേട്ടിയെം / ടിക്കറ്റ് ന്യൂ ആപ്പിലൂടെ മാത്രമേ കഴിയു. തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയേറ്റർ ഹോളിവുഡ് സംവിധായകനും, പ്രമുഖ വ്യവസായിയുമായ സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഏരീസ് അധികൃതർ അറിയിച്ചിരിക്കുന്നതനുസരിച്ച് തിയേറ്റർ കോംപ്ലക്സിൽ ഗെയിംസ്, ഫോട്ടോ ബൂത്ത്, ഗിഫ്റ്റ്സ്, ലെറ്റർ എക്സ്ചേഞ്ച് തുടങ്ങിയ പുതമയേറിയ നിരവധി പ്രണയ ദിന ആഘോഷങ്ങളും നടക്കുന്നുണ്ട്.

അതുപോലെ തന്നെ ഫെബ്രുവരി 12,15 തീയതികളിൽ കൊച്ചി പിവിആർ ലുലുവിലും ഫെബ്രുവരി 11, 13 തീയതികളിൽ തിരുവനന്തപുരം പിവിആർ ലുലുവിലും ഫെബ്രുവരി 14ന് തിരുവനന്തപുരം ഏരീസ് പ്ലക്സിലും ഫെബ്രുവരി 12ന് കോയമ്പത്തൂർ പിവിആർ എന്നിവിടങ്ങളിലും ഹൃദയത്തിന്റെ റീ റിലീസ് ഉണ്ട്.

ALSO READ: ‘ഭ്രമയുഗത്തിലെ’ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയാർ, പുതിയ പേര് പ്രഖ്യാപിച്ച് നിർമാതാക്കൾ

പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയം. ഒരു ക്യാമ്പസ് പ്രണയകഥ പറഞ്ഞ സിനിമയാണ് ഇത്. പ്രണവിന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയാണ്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമ നിർമിച്ച ചിത്രത്തിൽ ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം നിർവഹിച്ച പാട്ടുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk