വേഗം പോയി കുടിശിക തീർത്തോളൂ..! ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

കാലാവധിക്ക് ശേഷവും നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. 2024 മാർച്ച് 31 വരെയാണ് പദ്ധതി ദീർഘിപ്പിച്ചിരിക്കുന്നത്. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബോധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാല്‍ മതിയാകും.

ALSO READ: നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി

ഇതിനുപുറമെ കാലാവധി കഴിഞ്ഞിട്ടും നികുതി അടയ്ക്കാത്ത വാഹന ഉടമകൾക്ക് റെവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും എം വി ഡി കുറിപ്പിലൂടെ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശ്ശിക നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് [സ്വകാര്യ വാഹനങ്ങള്‍] കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാല്‍ മതിയാകും. നികുതി കുടിശ്ശിക ബാധ്യതയില്‍ നിന്നും ഒഴിയാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.

ALSO READ: ‘മാസായി മാരുതി’, മഹീന്ദ്രയും ടൊയോട്ടയും ബഹുദൂരം പിന്നിൽ

ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീര്‍പ്പാക്കാത്ത വാഹന ഉടമകള്‍ലക്കതിരെ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈകൊള്ളുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള RT/Sub RT ഓഫീസുകളില്‍ നിന്ന് ലഭ്യമാണെന്നും കുറിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News