മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി നീട്ടി- വീഡിയോ

മോട്ടോര്‍ വാഹന നികുതി സമയത്ത് അടയ്ക്കാതെ കുടിശ്ശിക വരുത്തിയവര്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി നീട്ടി. 2024 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.

Also read:ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ‘ഡാര്‍ക്ക് പാറ്റേണുകള്‍ക്ക്’പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍; നിയമം ലംഘിച്ചാല്‍ കടുത്ത നടപടി

നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബാധ്യതയില്‍ നിന്നും ജപ്തി നടപടികളില്‍ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞു.

Also read:കര്‍ണാടകയില്‍ ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ അശ്ലീല ദൃശ്യങ്ങള്‍; വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താത്കാലികമായി നിര്‍ത്തി

2019 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത, 2023 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷം നികുതി കുടിശ്ശിക ഉള്ള വാഹന ഉടമകള്‍ക്കാണ് ഇതിന്റെ ഗുണം ലഭ്യമാവുക. ഇവര്‍ക്ക് 2023 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക തീര്‍പ്പാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News