അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ഒരുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുക്കൊന്നു

ഹൈദരാബാദിൽ അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ഒരുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. സംഭവം നടന്നത് ഹൈദരാബാദിലെ ഷംഷാബാദില്‍ വ്യാഴാഴ്ച രാവിലെയാണ്.

Also read:കാലടി സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം

ഷംഷാബാദിലെ രാജീവ് ഗൃഹകല്‍പ കോംപ്ലക്‌സിലെ താല്‍ക്കാലിക വീട്ടില്‍ താമസിക്കുന്ന തൊഴിലാളി കെ സൂര്യകുമാറിന്റെ ഒരു വയസുള്ള മകന്‍ കെ നാഗരാജുവാണു തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിനുശേഷം ഇത് ഒന്‍പതാം തവണയാണ് നഗരത്തില്‍ തെരുവുനായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നത്.

Also read:പാലക്കാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

ബുധനാഴ്ച രാത്രി മൂത്ത കുട്ടിയായ നാഗരാജു, 20 ദിവസം പ്രായമായ ഇളയകുഞ്ഞ് എന്നിവര്‍ക്കൊപ്പം സൂര്യകുമാര്‍ താല്‍ക്കാലിക വീട്ടില്‍ കിടക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെ നായ്ക്കളുടെ ബഹളം കേട്ടുണര്‍ന്ന നാട്ടുകാര്‍ സൂര്യകുമാറിനെ വിളിച്ചുണര്‍ത്തി. ഇദ്ദേഹം ഉണര്‍ന്നു നോക്കിയപ്പോള്‍ നാഗരാജുവിനെ കാണാനില്ലായിരുന്നു. പുറത്തേക്ക് ഓടി വന്നു നോക്കിയപ്പോള്‍ കുഞ്ഞ് മരിച്ചു കിടക്കുന്നതാണു കണ്ടതെന്ന് സൂര്യകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News