മാന്നാറിൽ ഒരു ഒരു വയസുള്ള കുഞ്ഞിനെ മർദിച്ച സംഭവം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

arrest

മാന്നാറിൽ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രിയിലാണ് കുട്ടികൾക്ക് ചെലവ് തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കുഞ്ഞിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എടുത്ത് ഭർത്താവിന് അയച്ചുകൊടുത്തത്.

ഭർത്താവ് മുജീബ് അനീഷയെ നാലാമത് വിവാഹം ചെയ്തതാണ്. വിവാഹശേഷം മുജീബ് വിദേശത്തേക്ക് കടക്കുകയായിരുന്നു. വിവാഹ തട്ടിപ്പ് വീരനാണ് മുജീബ് എന്ന നാട്ടുകാർ പറയുന്നു. അനീഷയുടെ മൂന്നാമത് വിവാഹവും മുജീബിന്റെ നാലാമത് വിവാഹത്തിൽ ഉണ്ടായ കുഞ്ഞിനാണ് ചിലവിന് ലഭിക്കുന്നില്ല എന്ന പരാതി വന്നത്.

Also read:രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി

ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന ഉടൻ തന്നെ മാന്നാർ സ്റ്റേഷനിൽ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും അവരുടെ അറസ്റ്റ് നടപടിയിലേക്ക് പോവുകയുമായിരുന്നു. സംഭവം അറിഞ്ഞ ബാലാവകാശ കമ്മീഷനും ചൈൽഡ് വെൽഫെയർ സൊസൈറ്റിയും ഇടപ്പെട്ടു. രണ്ടു കുട്ടികളാണ് അനീഷയ്ക്കുള്ളത് ഈ രണ്ടു കുട്ടികളെയും ശിശുക്ഷേമ സമിതിക്ക് കൈമാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കുട്ടിയുടെ അമ്മയെ ഇന്ന് റിമാൻഡ് ചെയ്യും. ചെലവിന് ലഭിക്കാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് മർദ്ദനത്തിനിടയാക്കിയത് എന്നാണ് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്താൻ ജില്ല പൊലീസ് മേധാവിയുടെ ആവശ്യപ്പെട്ടിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News