കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിച്ചു; ഒരു വയസുകാരന്‍ പാമ്പിനെ കടിച്ചു കൊന്നു, വീഡിയോ

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കേ കളിപ്പാട്ടമാണെന്ന് കരുതി ഒരു വയസുകാരന്‍ പാമ്പിനെ കടിച്ചു കൊന്നു. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ടെറസില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയിലാണ് പാമ്പിനെ കണ്ടത്. അതേസമയം ഒരാപത്തും സംഭവിക്കാതെ കുഞ്ഞ് രക്ഷപ്പെട്ട ആശ്വാസത്തിലാണ് രക്ഷിതാക്കള്‍.

കുട്ടിയുടെയും പാമ്പിന്റെയും ചിത്രങ്ങളടക്കം വാര്‍ത്ത പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം വൈറലായിരിക്കുകയാണ്. കുഞ്ഞിനരികില്‍ ചത്ത നിലയില്‍ പാമ്പിനെ കണ്ടതോടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തി ചികിത്സ തേടി. കുഞ്ഞിന്റെ കടിയേറ്റ് ചത്ത നിലയില്‍ പാമ്പ് കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ALSO READ:  ഈ ജീവീത ശൈലി പിന്തുടരുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഫാറ്റിലിവറിനെ പേടിക്കണം!

പാമ്പിനെ പരിശോധിച്ചതില്‍ നിന്നും അത് വിഷമില്ലാത്ത ഇനമാണെന്ന് വ്യക്തമായിട്ടുണ്ട്. മണ്‍സൂണ്‍ കാലങ്ങളില്‍ നാട്ടിന്‍ പുറത്ത് കാണപ്പെടുന്ന ഒരിനമാണിത്.

ഇക്കഴിഞ്ഞ ജൂലായ് ഇതിന് സമാനമായ മറ്റൊരു സംഭവം ബിഹാറിലെ രജൗളിയില്‍ സംഭവിച്ചിരുന്നു. ഉറക്കത്തിനിടയില്‍ ഒരാളെ പാമ്പുകടിക്കുകയും ജീവന്‍രക്ഷിക്കുന്നതിന് പകരം ഇയാള്‍ പാമ്പിനെ തിരികെ കടിക്കുകയുമായിരുന്നു. ഇങ്ങനെ ചെയ്താല്‍ വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന വിശ്വാസത്തിന്റെ പേരിലായിരുന്നു ഈ പ്രവൃത്തി. ഒടുവില്‍ ആ പാമ്പ് ചാവുകയും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അയാള്‍ രക്ഷപ്പെടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News