ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്. ഓർമ്മദിനമായ ഇന്ന് വിപുലമായ അനുസ്മരണ പരിപാടികൾ ആണ് കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുന്നത്. പുതുപ്പള്ളിയിൽ നടക്കുന്ന പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്
കെപിസിസി സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം കോട്ടയത്ത് എത്തും.ഓർമ്മ ദിനത്തോട് അനുബന്ധിച്ച പ്രാർത്ഥനകൾക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയിൽ ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ നേതൃത്വത്തിൽ ധൂപ പ്രാർത്ഥന നടത്തും.വൈകിട്ട് മൂന്നരയ്ക്കാണ് കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി.

ALSO READ: നീറ്റ് യുജി പരീക്ഷാ ക്രമക്കേട്; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News