ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്‍റെ പുതിയ ഫോണായ വൺപ്ലസ് 13 ന്‍റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 31ന് ചൈനയിലാണ് പുതിയ ഫോൺ ആദ്യം അവതരിപ്പിക്കുക. വൺപ്ലസ് ഫ്ലാഗ്ഷിപ്പ് സീരീസിൽ വൺപ്ലസ് 12 ന്‍റെ പിൻഗാമിയായാണ് വൺപ്ലസ് 13 വരുന്നത്.
സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്‌സെറ്റ് ആണ് ഫോണിന്‍റെ പെർഫോമൻസിന് കരുത്തുപകരുക. 6000mAh എന്ന വമ്പൻ ബാറ്ററിയാണ് പ്രധാന പ്രത്യേകത.
ALSO READ; രാഹുൽ ജനങ്ങളെ വഞ്ചിച്ചു, പ്രിയങ്ക ജയിച്ചാലും കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ല’; സത്യൻ മൊകേരി
വൺപ്ലസ് 13 മൂന്ന് നിറങ്ങളിലാണ് വരുന്നത്. വൈറ്റ് ഡൗൺ, ബ്ലൂ മൊമെന്‍റ്, ഒബ്‌സിഡിയൻ സീക്രട്ട് എന്നിങ്ങനെ വേറിട്ട നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തുക. മുൻവശത്ത് മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയും പിൻവശത്തെ പാനലിൽ വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളുമായാണ് ഫോൺ വരുന്നത്. കാമറ വിഭാഗത്തിലുള്ള മൂന്ന് ലെൻസുകളും ചതുരാകൃതിയിൽ ഒരേ വലിപ്പത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു എൽഇഡി ഫ്ലാഷ് യൂണിറ്റും ഇതിലുണ്ട്. ഒരു മെറ്റാലിക് റിങ് കാമറ മൊഡ്യൂളിനെ വലയം ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
ALSO READ;‘ഞാൻ ആ രംഗത്തിൽ അഭിനയിക്കുമ്പോൾ ഡയലോഗ് മറന്നുപോയി’: മോഹൻലാൽ
6.82-ഇഞ്ച് 2കെ 120Hz സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്, 24 ജിബി വരെ LPDDR 5x റാം, 1 ടിബി വരെ UFS 4.0 സ്റ്റോറേജ്, 100 വാട്ട് ചാർജിങ്ങും 50 വാട്ട് വയർലെസ് ചാർജിങ്ങും ഉള്ള 6,000mAh ബാറ്ററി, 32 മെഗാപിക്സൽ ഫ്രണ്ട് കാമറ, പിന്നിൽ 50 മെഗാപിക്സൽ ട്രിപ്പിൾ കാമറ യൂണിറ്റ് എന്നിവയാണ് ഈ ഫോണിന്‍റെ മറ്റു പ്രത്യേകതകൾ. കളർ ഒഎസ് 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ലായിരിക്കും ഫോൺ പ്രവർത്തിക്കുക. IP69-റേറ്റഡ് ചേസിസ് ഫീച്ചറാണ് മറ്റൊരു പ്രത്യേകത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here