‘ആരെയും ആകർഷിക്കും വെര്‍ട്ടിക്കല്‍ കാമറ’; പുതിയ ഫീച്ചറുകളോടെ വണ്‍പ്ലസ് 13 വിപണിയിൽ എത്തുന്നു

one plus 13

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പുതിയ സ്മാർട്ട് ഫോണായ വണ്‍പ്ലസ് 13 വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ. അടുത്തയാഴ്ച ചൈനയില്‍ പുറത്തിറക്കിയേക്കും എന്നാണ് പുതിയ റിപ്പോർട്ട്. വണ്‍പ്ലസ് 13 ഒരു വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ് ഫീച്ചറിനൊപ്പം നവീകരിച്ച രൂപകല്‍പ്പനയോടെയാണ് പുറത്ത് വരുന്നത്. ഇത് വണ്‍പ്ലസ് 12 നേക്കാള്‍ ഭാരം കുറഞ്ഞതും വെള്ളത്തിനും പൊടി പ്രതിരോധത്തിനുമുള്ള IP68 റേറ്റിങ്ങുമായി അവതരിപ്പിക്കാനാണ് സാധ്യത.

Also read:റഷ്യ വിവരങ്ങൾ ചോർത്തുന്നെന്ന് സംശയം; യുക്രൈയ്നിൽ രാജ്യസുരക്ഷയുടെ ഭാഗമായി ടെലഗ്രാമിന് ഭാഗിക നിരോധനം ഏർപ്പെടുത്തി

2.5 കെ റെസല്യൂഷനും 5,000 നിറ്റ്സ് പീക്ക് തെളിച്ചവുമുള്ള 6.8 ഇഞ്ച് 8T LPTO OLED ഡിസ്പ്ലേയാണ് ഇതില്‍ ഉണ്ടാവുക. ഒരു മൈക്രോ-ക്വാഡ് കര്‍വ്ഡ് പാനലും ഇതില്‍ ഉൾക്കൊലിച്ചിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 8 Gen 4 ചിപ്സെറ്റായിരിക്കും ഇതിന് കരുത്തുപകരുക.16GB റാമും 1TB സ്റ്റോറേജും ഇതില്‍ പ്രതീക്ഷിക്കാം.

Also read:ഇൻസ്റ്റ പോലെ വാട്സാപ്പും, പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാൻ പുതിയ ഫീച്ചറുമായി മെറ്റ

കാമറ സെക്ഷനില്‍ പുതിയ ഫീച്ചറുകള്‍ ഉൾക്കൊലിച്ചിട്ടുണ്ട്. വണ്‍പ്ലസ് 13ല്‍ പ്രധാന കാമറയില്‍ 50MP Sony LYT808 സെന്‍സറും 50MP അള്‍ട്രാവൈഡ് ലെന്‍സും 3X ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും ഉണ്ട്. എഐ ഇറേസര്‍, എഐ ബെസ്റ്റ് ഫേസ് തുടങ്ങിയ എഐ അധിഷ്ഠിത ഫീച്ചറുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. 100W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയോടെയായിരിക്കും ഫോണ്‍ എത്തുക. വണ്‍പ്ലസ് 13ന് ഇന്ത്യയില്‍ 60,000 മുതല്‍ 70,000 രൂപ വരെ വില പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News