വൺപ്ലസിന്റെ എയ്സ് സീരീസിലേക്ക് ഒരുമിച്ച് എത്തുന്നു എയ്സ് 5, എയ്സ് 5 പ്രോ എന്നീ മോഡലുകൾ

Onepus ace5, ace5 pro

വൺപ്ലസ് ആരാധകരെ അർമാദിപ്പിൻ ആഹ്ലാദിപ്പിൻ. വൺപ്ലസിന്റെ എയ്സ് സീരീസിൽ വൺപ്ലസ് എയ്സ് 5, വൺപ്ലസ് എയ്സ് 5 പ്രോ എന്നീ രണ്ട് മോഡലുകളാണ് പുതതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ഇവ ചൈനയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി 7ന് ഇന്ത്യയിലും ആഗോള വിപണിയിലും വൺപ്ലസ് എയ്സ് 5 മോഡൽ വൺപ്ലസ് 13R എന്ന പേരിൽ ലോഞ്ച് ചെയ്യും.

സ്നാപ്ഗൺ 8 എ​ലൈറ്റ് ചിപ്സെറ്റിന്റെ കരുത്തിലാണ് എയ്സ് 5 പ്രോ എത്തുന്നത്. ചിപ്പ്-ലെവൽ ഗെയിമിംഗ് ടെക്നോളജി ഉൾപ്പടെ എത്തുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും എയ്സ് 5 പ്രോയ്ക്ക് അവകാശപ്പെട്ടതാണ്.

Also Read: തണുക്കുമ്പോൾ നിറം മാറും! കൂൾ സ്പെക്കുമായി റിയൽമീ 14 പ്രോ

15 മിനിറ്റിനുള്ളിൽ 52% ചാർജിങ്, 36 മിനിറ്റിനുള്ളിൽ 100% ചാർജിങ്, ബൈപാസ് ചാർജിങിനുള്ള പിന്തുണ, 100W ഫ്ലാഷ് ചാർജിങ് എന്നിവയുള്ള 6100mAh ഗ്ലേസിയർ ബാറ്ററിയാണ് പ്രോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Also Read: ഷവോമി 15 അള്‍ട്രാ ലോഞ്ചിംഗ് ഇന്ത്യയിലോ? പുത്തന്‍ വിവരം ഇങ്ങനെ!

എയ്സ് 5ന് ഒക്ടോകോർ സ്നാപ്ഡ്രാഗൺ 8 ജെൻ 4 4nm ആണുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് (2780×1264 പിക്സലുകൾ) 8T LTPO AMOLED ഡിസ്പ്ലേ, 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, ഓപ്പോ ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് വൺപ്ലസ് എയ്സ് 5, എയ്സ് 5 പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News