കൂടുതല്‍ സുരക്ഷ; അക്വാ ടച്ച് ഫീച്ചറുമായി വണ്‍പ്ലസ്

വണ്‍ പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് നോര്‍ഡ് സിഇ ഫോറിന്റെ വില്‍പ്പന ആരംഭിച്ചു. കൂടുതല്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് നോര്‍ഡ് സിഇ 3യുടെ പിന്‍ഗാമിയായാണ് ഇത് അവതരിപ്പിച്ചത്. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 ചിപ്സെറ്റാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ കരുത്ത്. 120ഒ്വ റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീന്‍-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 5ഏ കണക്റ്റിവിറ്റിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

വിരലില്‍ നനവുണ്ടെങ്കിലും സുരക്ഷ നല്‍കുന്ന അക്വാ ടച്ച് ഫീച്ചര്‍ ആണ് ഈ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ന്റെ വേറിട്ട സവിശേഷതകളിലൊന്ന്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസില്‍ ആണ് ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രവര്‍ത്തനം.

Also Read: സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 6415 രൂപ

ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8GB+256GB വേരിയന്റിന് 26,999 രൂപയുമാണ് വില. ആമസോണ്‍ വഴിയും വണ്‍പ്ലസ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഈ സ്മാര്‍ട്ട്ഫോണ്‍ ബുക്ക് ചെയ്യാം. 8GB LPDDR4x റാമിനൊപ്പം വെര്‍ച്വല്‍ റാം ഫീച്ചറും ഇതിലുണ്ട്. ഇതോടൊപ്പം 256GB വരെ UFS 3.1 സ്റ്റോറേജും വണ്‍പ്ലസ് നോര്‍ഡ് സിഇ 4 വാഗ്ദാനം ചെയ്യുന്നു. 128, 256 എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News