മടക്കാവുന്ന ഫോണുമായി വണ്‍പ്ലസ്; ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ ഫോണിന്റെ ലോഞ്ചിങ് നാളെ

ജനപ്രിയ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അവരുടെ ഏറ്റവും പുതിയ ഫോൺ നാളെ പുറത്തിറക്കും. മടക്കാവുന്ന ഫീച്ചറുള്ള ഫോണാണ് നാളെ വണ്‍പ്ലസ് പുറത്തിറക്കുന്നത്. പുതിയ ഫോണിനെ കുറിച്ചുള്ള ലീക്ക് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഫോണിന്റെ ആദ്യ വില്‍പ്പന ഒക്ടോബര്‍ 27ന് നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also read:രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ദോശ ആയാലോ ?

ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിന് 1,39,999 രൂപയായിരിക്കും വിലയെന്നാണ് ടിപ്സ്റ്റര്‍ അഭിഷേക് യാദവ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ വില വിവരങ്ങൾ ഒന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവല്‍ ഡിസ്പ്ലേ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക. അകത്തെ അമോലെഡ് ഡിസ്പ്ലേയ്ക്ക് 7.8 ഇഞ്ച് വലുപ്പമുണ്ടായിരിക്കുമെന്നും ലീക്ക് റിപ്പോര്‍ട്ടുകള്‍ സൂചന നൽകുന്നു. ഈ പ്രധാന ഡിസ്‌പ്ലെ പാനലിന് 2കെ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 6.31 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലെയായിരിക്കും ഫോണ്‍ മടക്കുമ്പോള്‍ പുറത്തുണ്ടാവുക. ഈ അമോലെഡ് ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്നും സൂചനകളുണ്ട്.

Also read:സൊമാറ്റോയുടെ ടീഷര്‍ട്ടും ബാഗുമിട്ട് ബൈക്കുമായി സ്റ്റൈലിഷ് ലുക്കില്‍ യുവതി; പിന്നാലെ പ്രതികരിച്ച് സൊമാറ്റോ സിഇഒ

പഴയ ആന്‍ഡ്രോയിഡ് 13 ഒഎസില്‍ വണ്‍പ്ലസ് ഫോള്‍ഡബിള്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ലീക്ക് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാൽ ഒഎസ് ഏതാണെന്ന കാര്യവും വണ്‍പ്ലസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.വണ്‍പ്ലസ് ഓപ്പണ്‍ സ്മാര്‍ട്ട്‌ഫോണില്‍ LPDDR5x റാം, UFS 4.0 സ്റ്റോറേജ് എന്നിവ സപ്പോര്‍ട്ട് ചെയ്യുമെന്നാണ് സൂചനകള്‍.വണ്‍പ്ലസ് ഓപ്പണ്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണില്‍ 4,800mAh ബാറ്ററിയായിരിക്കും ഉണ്ടായിരിക്കുക 67W ഫാസ്റ്റ് ചാര്‍ജിങ്ങും ഉണ്ടായിരിക്കും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്സെറ്റിന്റെ കരുത്തിലായിരിക്കും വണ്‍പ്ലസ് ഓപ്പണ്‍ പ്രവര്‍ത്തിക്കുന്നത്. മള്‍ട്ടിടാസ്‌കിങ്ങും ആപ്പ് പെര്‍ഫോമന്‍സും മികച്ച രീതിയില്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News