തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ യൂത്ത് കോൺഗ്രസ് ആക്രമണം; ഒരാളുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ യൂത്ത് കോൺഗ്രസ് അക്രമത്തിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ ഇത്തരം അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎമും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.

Also Read; “രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ട്മെൻറ് ഏജൻസിയാണ് പിഎസ്‌സി; അപകീർത്തികരമായ ആരോപണങ്ങൾ ദൗർഭാഗ്യകരം…”; പ്രതിപക്ഷ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

കഴിഞ്ഞദിവസം മുപ്പതോളം വരുന്ന സംഘമാണ് ഡിവൈഎഫ്ഐ, സിപിഐഎം പ്രവർത്തകർക്കെതിരെ അക്രമം നടത്തിയത്. സംഭവത്തിൽ സുഹൈൽ അടക്കം എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 20 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡണ്ട് സുഹൈൽ ബിൻ അൻവർ ആണ് അക്രമത്തിന് നേതൃത്വം നൽകിയത്. അക്രമത്തിൽ എട്ടോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമത്തിൽ സാരമായി പരിക്കേറ്റ സിപിഐഎം നഗരൂർ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നഗരൂർ മുൻ മേഖലാ പ്രസിഡണ്ടുമായ അഫ്സൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അക്രമത്തിൽ പരിക്കേറ്റവരെ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് സന്ദർശിച്ചു. അക്രമം നടത്തുന്ന ഗുണ്ടാസംഘത്തിന് നേരെ കോൺഗ്രസ് നടപടി സ്വീകരിക്കണമെന്നും, ഇല്ലെങ്കിൽ ഭാവിയിൽ കോൺഗ്രസിന് തന്നെ പ്രശ്നമാകുമെന്നും വി ജോയ് പറഞ്ഞു.

Also Read; ഇന്ത്യയിലെ ആദ്യത്തെ ജെനറേറ്റീവ് എ ഐ കോൺക്ലേവ് നടത്തി കേരള സർക്കാർ; അഭിനന്ദനങ്ങളുമായി യൂണിസെഫ്

ഉത്തരവാദിത്തപ്പെട്ട നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടെ പിന്തുണയോടെയാണ് അക്രമം നടന്നതെന്നും, ഇത്തരം അക്രമങ്ങൾ യൂത്ത് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. നഗരൂരിൽ ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകർക്ക് നേരയുണ്ടായ അക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News