ചായയ്ക്ക് എന്ന് വ്യത്യസ്ത രുചികളിലുള്ള പലഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇന്ന് ഒരു വെറൈറ്റിക്ക് കൂർക്ക കൊണ്ട് ഒരു പക്കോട ഉണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പമാണ്. എങ്ങനെ വീട്ടിൽ രുചികരമായ കൂർക്ക പക്കോട ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
കൂർക്ക നന്നായി കഴുകി തൊലി കളഞ്ഞ് ഉപ്പും മഞ്ഞ പൊടിയും ചേർത്ത് വേവിച്ച് എടുത്തത് – 1കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് -1/2കപ്പ്
കടല മാവ് – 1/2കപ്പ്
അരിപ്പൊടി – 3/4കപ്പ്
മുളക് പൊടി -2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
പച്ച മുളക് – 2 എണ്ണം
ഇഞ്ചി ചതച്ചത് – 1 ടീസ്പൂൺ
കറി വേപ്പില – കുറച്ച്
ഉപ്പ്, വെള്ളം – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
Also read: ചായക്കടയിലെ അതേ രുചിയിൽ വീട്ടിലുണ്ടാക്കാം മുളക് ബജി
ഉണ്ടാക്കുന്ന വിധം:
ഒരു പരന്ന പാത്രത്തിൽ വേവിച്ച കൂർക്ക ഇട്ട് കൈകൊണ്ടു നന്നായി പൊടിച്ച് മാറ്റി വയ്ക്കുക.
പൊടിച്ച കൂർക്കയിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത്, കടല മാവ്, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, പച്ച മുളക്, ഇഞ്ചി ചതച്ചത്, കറി വേപ്പില, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. വെള്ളം കൂടാതെ നോക്കണം.
ഈ കുഴച്ച്ചെടുത്ത മിക്സ് ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ ഉരുളകളാക്കി ഇട്ട് വറുത്ത് കോരിയെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here