ഉള്ളിക്കറി തയ്യാറാക്കാം ഈസിയായി

ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാന്‍ ഉള്ളിക്കറി തയ്യാറാക്കാം ഈസിയായി

ചേരുവകള്‍

സവാള – നാലെണ്ണം

പച്ചമുളക് – മൂന്നെണ്ണം

കറിവേപ്പില – രണ്ട് തണ്ട്

മുളകുപൊടി – ഒരു ടീസ്പൂണ്‍

മല്ലിപ്പൊടി – കാല്‍ ടീസ്പൂണ്‍

മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍

ഗരംമസാലപ്പൊടി – കാല്‍ ടീസ്പൂണ്‍

തിളച്ച വെള്ളം – അരക്കപ്പ്

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

പാത്രം ചൂടാക്കി എണ്ണ ചൂടായി വരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക. പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തു കൊടുക്കാം. കുറച്ചു സമയത്തിന് ശേഷം ബ്രൗണ്‍ കളറാകുമ്പോള്‍ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. അതിലേക്ക് തിളച്ചവെള്ളം ചേര്‍ത്ത് അടച്ചുവെച്ച് വെള്ളം വറ്റിച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. പിന്നീട് ഗരംമസാലപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് തീ ഓഫ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News