ശരീരത്തിന് തണുപ്പ് നല്‍കും, ചൂടിനെ പ്രതിരോധിക്കും: അടുക്കളയിലുണ്ട് ‘സൂപ്പര്‍ ഫുഡ്’

ഇതുവരെയും അനുഭവിക്കാത്ത തീവ്രതയിലാണ് ഓരോ ദിവസവും ചൂട് കനക്കുന്നത്. ഇടയ്ക്ക് ആശ്വാസമായി വേനല്‍മഴ പെയ്യുന്നുണ്ടെങ്കിലും ചൂടില്‍ വെന്തുരുകകയാണ് കേരളം. ഓരോ ദിവസവും മഞ്ഞ അലേര്‍ട്ടും ഉഷ്ണതരംഗ മുന്നറിയിപ്പും വരുമ്പോള്‍, ആരും പരിഭ്രമിക്കേണ്ട, ജാഗ്രത മാത്രം മതി.

ചൂടിനെ പ്രതിരോധിക്കാനും നമ്മുടെ ശരീരത്തെ തണുപ്പിക്കാനും കഴിയുന്ന ചില ഭക്ഷണസാധനങ്ങളുണ്ട്. നമ്മുടെ അടുക്കളയിലെ സ്ഥിരാംഗമായ ഉള്ളിയാണ് താരം. കറികളുടെ രുചി കൂട്ടാന്‍ മാത്രമല്ല, ഉള്ളിയില്‍ ഒളിച്ചിരിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങളാണ്. ഈ ഉള്ളിക്ക് ചൂടിനെ പ്രതിരോധിക്കാനും കഴിയും.

ALSO READ:  പോളിംഗ് മെഷീൻ തകരാറിലായി; പാലക്കാട് പോളിംഗ് തടസ്സപ്പെട്ടു

ഉള്ളിയില്‍ ജലാംശത്തിന് യാതൊരു കുറവുമില്ലെന്ന് അത് ഉപയോഗിക്കുന്നവര്‍ക്ക് അറിയാം. അപ്പോള്‍ ഭക്ഷണത്തില്‍ ഉള്ളി ഉള്‍പ്പെടുത്തിയാലുള്ള ഗുണവും അത് തന്നെയാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ചൂടുകാലത്തെ അമിതമായ വിയര്‍പ്പുമൂലം ഉണ്ടാകുന്ന ഇലക്ട്രോലൈറ്റ് ഇംബാലന്‍സ് തടയാന്‍, ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായുള്ള ഉള്ളി കഴിക്കുന്നതിലൂടെ കഴിയും.

കഴിഞ്ഞില്ല, ശരീരത്തിന്റെ താപനില കുറയ്ക്കുന്നതിനൊപ്പം ശരീരത്തെ തണുപ്പിക്കുന്ന ഉള്ളി ആന്റി ഓക്‌സിഡന്റുകളാല്‍ സംബുഷ്ടമാണ്. ഇത് ഓക്‌സീകരണസമ്മര്‍ദ്ദം കുറയ്ക്കും. ഒപ്പം യുവി വികിരണം മൂലമുള്ള പ്രശ്‌നങ്ങള്‍, വേനല്‍ചൂടുമൂലമുള്ള പരിസ്ഥിതിയിലെ വിഷാംശങ്ങള്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കും. പച്ചയായോ ചെറുതായി വേവിച്ചോ ഉള്ളി കഴിക്കാം. ഇത് ശരീരത്തിന് തണുപ്പു നല്‍കും. സാലഡ്, സൂപ്പ് എന്നിവയില്‍ ചേര്‍ത്താല്‍ ചൂടിനെ പ്രതിരോധിക്കുകയും ചെയ്യും. ഇനി ചൂടുമൂലമുള്ള സണ്‍ബേണ്‍, ഹീറ്റ് റാഷ് എന്നിവ കുറയ്ക്കാനും ഉള്ളി തന്നെ മതി, ചര്‍മത്തിന്റെ ആരോഗ്യവും ഉള്ളിയുടെ ‘കൈ’യില്‍ ഭദ്രം.

ALSO READ: ബിഹാറിൽ വിവാഹ പന്തലിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം

ഭക്ഷ്യനാരുകള്‍, പ്രീബയോട്ടിക്‌സ്, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ എന്നിവ ഉള്ളിയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചൂടുസമയത്തെ ദഹനപ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News