ഉള്ളിയുടെ കയറ്റുമതി ഇന്ത്യ താല്‍കാലികമായി നിരോധിച്ചതോടെ വെട്ടിലായിരിക്കുകയാണ് പ്രവാസികള്‍. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളി വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ ബ്രിട്ടന്‍, പാകിസ്ഥാന്‍, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
ALSO READ: ഗാസയിൽ സ്ഥിതി അതിരൂക്ഷം; പ്രസവവാർഡിൽ ഇസ്രയേൽ ബോംബാക്രമണം
ഗള്‍ഫില്‍ ഏറ്റവും അധികം ആവശ്യക്കാരുള്ളത് ഇന്ത്യന്‍ ഉള്ളിക്കാണ്. ഗ്രോസറി ഷോപ്പുകള്‍, ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അടുക്കാന്‍ കഴിയാത്ത വിലയാണ് ഉള്ളിക്ക്. എട്ടു ദിര്‍ഹത്തിന് മുകളിലായിരിക്കുകയാണ്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ഇറാന്‍, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യുഎഇ വിപണിയിലേയ്ക്ക് ഉള്ളിയെത്താറുണ്ട്. ഇന്ത്യന്‍ ഉള്ളിക്ക് പുറമെ തുര്‍ക്കി ഉള്ളിക്കും നിലവില്‍ വിലവര്‍ദ്ധനവുണ്ട്.
ഇന്ത്യയില്‍ ഉള്ളി വിളവ് കുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് താല്‍കാലികമായി കയറ്റുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഗുണനിലവാരമാണ് ഇന്ത്യന്‍ ഉള്ളിയെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രിയങ്കരമാക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here