ഇനി ഉള്ളിവട അല്ല, ചായയുടെ കൂടെ തയ്യാറാക്കാം ഒനിയൻ റിങ്സ്

വളരെ എളുപ്പത്തിൽ ചായക്ക് കൂടെ കഴിക്കാൻ ഉണ്ടാക്കാവുന്ന ഒന്നാണ് ഒനിയൻ റിങ്സ്. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ പെട്ടന്ന് ഉണ്ടാക്കാൻ കഴിയുന്ന ഒനിയൻ റിങ്‌സ് തയ്യാറാക്കാം.ഇതിനായി സവാള, മൈദ, ബ്രഡ് പൊടി ,മുളകുപൊടി,കുരുമുളക് പൊടി ,മുട്ട,ഉപ്പ് എന്നിവ എടുക്കണം

ALSO READ: തോമസ് ഐസകിനെ തെരഞ്ഞെടുപ്പിന് മുമ്പ് ചോദ്യം ചെയ്യാന്‍ കഴിയില്ല; ഇ ഡിക്ക് ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് തിരിച്ചടി

തയാറാക്കുന്ന വിധം

സവാള കനം കുറച്ച് റിങ് ആകൃതിയിൽ മുറിക്കണം. റിങ് ഓരോന്നായി വേർതിരിക്കണം. ഒരു ബൗളിൽ മൈദ മുളക് പൊടി ഉപ്പും ഇട്ട് ഒന്ന് ഇളക്കി വയ്ക്കണം. ഇതിലേക്ക് സവാള റിങ് ഓരോന്നായി ഇട്ട് വെള്ള മയം കളയാൻ നല്ലതു പോലെ മിക്സ് ചെയ്യണം. അധികം ഉള്ള പൊടി തട്ടികളയുക. ശേഷം മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് അതിലേക്കു കുരുമുളക് പൊടിയും ഉപ്പും ഇട്ട് മിക്സ് ചെയ്യണം. ശേഷം ഇത് മാവിലേക്കു ഒഴിച്ച് നന്നായി ഇളക്കി എടുക്കാം. കട്ടി കൂടുതൽ ആണെങ്കിൽ കുറച്ചു ലൂസ് ആക്കാം. ഇനി ഇതിലേക്ക് ഒനിയൻ റിങ് മുക്കി ബ്രഡ് ക്രംബ്സ് മുക്കി എടുത്ത് ഫ്രൈ ചെയ്തെടുക്കാം.

ALSO READ: ചൂടുകുരു കാരണം സമാധാനമില്ലേ ? ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന്് പരീക്ഷിക്കാം ചില പൊടിക്കൈകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News