ഈ ഒരു സാലഡ് മാത്രം മതി, ഉച്ചയ്ക്ക് ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട !

Onion Salad

ഈ ഒരു സാലഡ് മാത്രം മതി ഉച്ചയ്ക്ക് ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട. നല്ല കിടിലന്‍ രുചിയില്‍ ഒരു സാലഡ് ഉണ്ടാക്കിയാലോ നമുക്ക്. സാധാരണ സാലഡ് ഉണ്ടാക്കുമ്പോള്‍ സവാള മാത്രമാണ് നമ്മള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇന്ന് സലാഡ് ഉണ്ടാക്കുമ്പോള്‍ സവാളയ്‌ക്കൊപ്പം ബീറ്റ്‌റൂട്ട് കൂടി ചേര്‍ത്തുകൊടുക്കാം നമുക്ക്.

Also Read : പച്ചക്കറി കച്ചവടക്കാരനെ കെട്ടിപ്പിടിച്ച് ഐപിഎസുകാരൻ! 14 വർഷം മുമ്പുള്ള സൗഹൃദത്തിന്‍റെ കഥ പറഞ്ഞ് മധ്യപ്രദേശ് ഡിഎസ്പിയുടെ വീഡിയോ

ചേരുവകള്‍

സവാള- 2

ബീറ്ററൂട്ട്- 1/2

പച്ചമുളക്- 2

ഉപ്പ്- ആവശ്യത്തിന്

വിനാഗിരി- 1 ടേബിള്‍സ്പൂണ്‍

മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് സവാള കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കുക

ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.

ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരി ഒഴിച്ചിളക്കി യോജിപ്പിക്കുക.

അല്‍പ്പം മല്ലിയില മുകളിലായി ചേര്‍ത്ത് വിളമ്പാം.

Also Read : ആയിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യവും തകർക്കും; പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ച് ഇന്ത്യൻ നാവിക സേന

Summery : delicious beetroot onion sliced salad simple  recipe for lunch

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk