തലശ്ശേരിയിൽ ചാരിറ്റി വീഡിയോയുടെ പേരിൽ തട്ടിപ്പ്; ചാരിറ്റി പ്രവർത്തകനിൽ നിന്ന് പണം തട്ടിയെടുത്തു

തലശ്ശേരിയിൽ ചാരിറ്റി വീഡിയോയുടെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ്. അമർഷാനെന്ന ചാരിറ്റി പ്രവർത്തകൻ അമർ ഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ് ചെയ്ത ചാരിറ്റി വീഡിയോകൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചാണ് പണം തട്ടിയെടുത്തത്. വീഡിയോയിലെ ബാങ്ക് അക്കൗണ്ട് നമ്പറും, ക്യു ആർ കോഡും മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. അടിയന്തര ചികിത്സാ സഹായം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വീഡിയോകളുടെ താഴെയുള്ള വിശദീകരണങ്ങളാണ് എഡിറ്റ് ചെയ്യുക.

ALSO READ: ‘ഫാസിസ്സുകൾക്കും വർഗ്ഗീയവാദികൾക്കും കളവ് പറയാൻ മടിയില്ല’; വി മുരളീധരനെതിരെ എം വി ഗോവിന്ദൻമാസ്റ്റർ

അമർ ഷാൻ ഫൗണ്ടേഷന് വേണ്ടി പോസ്റ്റ് ചെയ്ത ചാരിറ്റി വീഡിയോകൾ പലതും ഉപയോഗിച്ച് തെട്ടിപ്പുകാർ പണം തട്ടിയെടുത്തെന്നാണ്‌ പരാതി. ചികിത്സാ സഹായത്തിനായി പണം ആവശ്യപ്പെട്ടുള്ള വീഡിയോകളിൽ ക്യൂ ആർ കൊടും അക്കൗണ്ട് നമ്പറും നല്കിയിട്ടുണ്ടാകും. ഈ വീഡിയോ ഡൌൺലോഡ് ചെയ്ത് അതിലെ വിവരങ്ങൾ എഡിറ്റ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

ALSO READ: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷം; വിവാദത്തിൽ വിശദീകരണം തേടും

അന്യഭാഷകളിൽ പോലുമുള്ള വീഡിയോകൾ ഉള്ളതിനാൽ ആളുകൾ വലിയ തോതിൽ പറ്റിക്കപ്പെടുകയാണ്. ഭാഷ പോലും മാറ്റാതെ വിവരങ്ങൾ മാറ്റിയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിപ്പ് നടത്തുന്നത്. ഈ തട്ടിപ്പ് വ്യാപകമായതോടെ അമർഷാൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News