ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ്; എളുപ്പത്തിൽ പണക്കാരനാകാമെന്ന ദുരാഗ്രഹം; നഷ്ട്ടപ്പെട്ടത് ഭാര്യയുടെ ജീവൻ

ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ യുവാവിന് കോടികൾ നഷ്ടമായി. യുവാവിന്റെ ഭാര്യ കടക്കാരുടെ ഭീഷണി വർധിച്ചതോടെ ജീവനൊടുക്കി. കർണാടക ചിത്രദുർഗ സ്വദേശി ദർശൻ ബാബുവിന്റെ ഭാര്യ രഞ്ജിതയാണ് മരിച്ചത്. വായ്പക്കാരുടെ ശല്യം സഹിക്കാനാവാതെയും കടം നൽകിയവരുടെ ഭീഷണിയെത്തുടർന്നുമാണ് ആത്മഹത്യ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ദർശൻ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറാണ്. ഐപിഎൽ വാതുവെപ്പിൽ 2021 മുതൽ ദർശൻ സജീവമായിരുന്നതായാണ് റിപ്പോർട്ട്.

ALSO READ: റഷ്യയിൽ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികൾക്ക് തിരികെ നാട്ടിലെത്താൻ വഴിയൊരുങ്ങി

ഒരുപാട് ആളുകളിൽ നിന്ന് ലക്ഷങ്ങൾ ആണ് ദർശൻ കടം വാങ്ങിയിരിക്കുന്നത്. കുടുംബത്തിന് നേരേ ഭീഷണി ആരംഭിച്ചത് വാതുവെപ്പിൽ പരാജയപ്പെടുകയും കടം വാങ്ങിയ പണം തിരികെനൽകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ്. ഇവർ‌ക്ക് നഷ്ടമായത് 1.5 കോടിയോളം രൂപയാണ്. പണം നൽകിയവരുടെ ഭീഷണികൾ ആരംഭിച്ച് സ്വസ്ഥത പോയതോടെയാണ് രഞ്ജിത ആത്മ​ഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു. ദര്ശനും രഞ്ജിതയും 2020ലാണ് വിവാഹിതരായത്. ഇവർക്ക് 2 വയസുള്ള മകനുണ്ട്.

ALSO READ: ‘എന്നും രാവിലെ എല്‍സി വിളിക്കും, ഭാര്യ അത് പ്രശ്‌നമാക്കുന്നു’; മുഖ്യമന്ത്രിയോട് പറഞ്ഞ ഇന്നസെന്‍റിന്‍റെ ആ പരാതി…

രഞ്ജിതയുടെ അച്ഛന്റെ പരാതിയെ തുടർന്ന് 13 പേർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. 3 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എളുപ്പത്തിൽ പണക്കാരനാകാമെന്ന് വിശ്വസിപ്പിച്ച് ദർശനെ വാതുവെപ്പിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും ആദ്യം സമ്മതിക്കാതിരുന്ന ദർശനെ മറ്റുള്ളവർ നിർബന്ധിച്ച് ചതിയിൽപ്പെടുത്തുകയായിരുന്നുവെന്നും രഞ്ജിതയുടെ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News