സൗദിയിൽ ഇനി ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രം; മാർഗ നിർദേശം പുറപ്പെടുവിച്ചു

ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രമായി ചുരുക്കാനൊരുങ്ങി സൗദി. ഓരോ ഘട്ടമായി ആവും നിയമം പ്രാബല്യത്തിൽ കൊണ്ട് വരിക. സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയാണ് പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചത്. വിദേശികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നത് ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾ വഴിയാക്കുക, ഈ നിയമം 14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരിക, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക, ഡെലിവറിക്കു ഇരു ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം കൊണ്ടുവരിക എന്നിവയാണ് പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.

ALSO READ: ക്ഷീണിച്ചിരിക്കുകയാണോ ? നാടന്‍ കുഴലപ്പം എടുക്കട്ടെ….

ഈ മേഖലയുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി പുതിയ മാറ്റം കൊണ്ട് വരുന്നത്. ഇതിന്റെ ഭാഗമായി വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കുകയും സ്വന്തം നിലയിൽ ജോലി ചെയ്യുന്നത് തടയുകയും ചെയ്യും. ഇതിലൂടെ സൗദി പൗരൻമാർക്ക് ഓൺലൈൻ ഡെലിവറി മേഖലയിൽ ജോലി സാധ്യത വർധിക്കും. 2023-ൽ 200 മില്യൺ ഡെലിവറി രാജ്യത്ത് നടത്തിയതായാണ് റിപ്പോർട്ട്. 37 ഓൺലൈൻ ഡെലിവറി കമ്പനികളാണ് സൗദിയിലുള്ളത്. പരിഷ്കരിച്ച നിയമം14 മാസത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. ഡെലിവറിക്കു ഇരു ചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ നിയന്ത്രണം കൊണ്ടുവരിക, ലൈറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കുക തുടങ്ങിയവയും പുതിയ മാർഗനിർദേശത്തിലുണ്ട്.

ALSO READ: അയോധ്യ രാമക്ഷേത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി ബിജെപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News